സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 111
111:1
യഹോവയെ സ്തുതിപ്പിന്‍. ഞാന്‍ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂര്‍ണ്ണഹൃദയത്തോടെ യഹോവെക്കു സ്തോത്രം ചെയ്യും.
111:2
യഹോവയുടെ പ്രവൃത്തികള്‍ വലിയവയും അവയില്‍ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.
111:3
അവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളതു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
111:4
അവന്‍ തന്റെ അത്ഭുതങ്ങള്‍ക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവന്‍ തന്നേ.
111:5
തന്റെ ഭക്തന്മാര്‍ക്കു അവന്‍ ആഹാരം കൊടുക്കുന്നു; അവന്‍ തന്റെ നിയമത്തെ എന്നേക്കും ഓര്‍ക്കുന്നു.
111:6
ജാതികളുടെ അവകാശം അവന്‍ സ്വജനത്തിന്നു കൊടുത്തതില്‍ തന്റെ പ്രവൃത്തികളുടെ ശക്തി അവര്‍ക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.
111:7
അവന്റെ കൈകളുടെ പ്രവൃത്തികള്‍ സത്യവും ന്യായവും ആകുന്നു;
111:8
അവന്റെ പ്രമാണങ്ങള്‍ എല്ലാം വിശ്വാസ്യം തന്നേ.
111:9
അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.
111:10
അവന്‍ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.
111:11
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവര്‍ക്കും നല്ല ബുദ്ധി ഉണ്ടു; അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.