സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 127
127:0
ശലോമോന്റെ ഒരു ആരോഹണഗീതം
127:1
യഹോവ വീടു പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാല്‍ കാവല്‍ക്കാരന്‍ വൃഥാ ജാഗരിക്കുന്നു.
127:2
നിങ്ങള്‍ അതികാലത്തു എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാന്‍ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യര്‍ത്ഥമത്രേ; തന്റെ പ്രിയന്നോ, അവന്‍ അതു ഉറക്കത്തില്‍ കൊടുക്കുന്നു.
127:3
മക്കള്‍, യഹോവ നല്കുന്ന അവകാശവും ഉദര ഫലം, അവന്‍ തരുന്ന പ്രതിഫലവും തന്നേ.
127:4
വീരന്റെ കയ്യിലെ അസ്ത്രങ്ങള്‍ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കള്‍.
127:5
അവയെക്കൊണ്ടു തന്റെ ആവനാഴിക നിറെച്ചിരിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍; നഗരവാതില്‍ക്കല്‍വെച്ചു ശത്രുക്കളോടു സംസാരിക്കുമ്പോള്‍ അങ്ങനെയുള്ളവര്‍ ലജ്ജിച്ചുപോകയില്ല.