സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 134
134:0
ആരോഹണഗീതം
134:1
അല്ലയോ, രാത്രികാലങ്ങളില്‍ യഹോവയുടെ ആലയത്തില്‍ നില്ക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍.
134:2
വിശുദ്ധമന്ദിരത്തിങ്കലേക്കു കൈ ഉയര്‍ത്തി യഹോവയെ വാഴ്ത്തുവിന്‍.
134:3
ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.