സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 136
136:1
യഹോവെക്കു സ്തോത്രം ചെയ്‍വിന്‍; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
136:2
ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‍വിന്‍; അവന്റെ ദയ എന്നേക്കുമുള്ളതു.
136:3
കര്‍ത്താധികര്‍ത്താവിന്നു സ്തോത്രം ചെയ്‍വിന്‍; അവന്റെ ദയ എന്നേക്കുമുള്ളതു.
136:4
ഏകനായി മഹാത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:5
ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:6
ഭൂമിയെ വെള്ളത്തിന്മേല്‍ വിരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:7
വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:8
പകല്‍ വാഴുവാന്‍ സൂര്യനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:9
രാത്രി വാഴുവാന്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:10
മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:11
അവരുടെ ഇടയില്‍നിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:12
ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:13
ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:14
അതിന്റെ നടുവില്‍കൂടി യിസ്രായേലിനെ കടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:15
ഫറവോനെയും സൈന്യത്തെയും ചെങ്കടലില്‍ തള്ളിയിട്ടവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:16
തന്റെ ജനത്തെ മരുഭൂമിയില്‍കൂടി നടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:17
മഹാരാജാക്കന്മാരെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:18
ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:19
അമോര്‍യ്യരുടെ രാജാവായ സീഹോനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:20
ബാശാന്‍ രാജാവായ ഓഗിനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:21
അവരുടെ ദേശത്തെ അവകാശമായി കൊടുത്തു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:22
തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:23
നമ്മുടെ താഴ്ചയില്‍ നമ്മെ ഓര്‍ത്തവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:24
നമ്മുടെ വൈരികളുടെ കയ്യില്‍നിന്നു നമ്മെ വിടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:25
സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:26
സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‍വിന്‍; അവന്റെ ദയ എന്നേക്കുമുള്ളതു.