സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 150
150:1
യഹോവയെ സ്തുതിപ്പിന്‍. യഹോവയെ സ്തുതിപ്പിന്‍; ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തില്‍ സ്തുതിപ്പിന്‍; അവന്റെ ബലമുള്ള ആകാശവിതാനത്തില്‍ അവനെ സ്തുതിപ്പിന്‍.
150:2
അവന്റെ വീര്യപ്രവൃത്തികള്‍ നിമിത്തം അവനെ സ്തുതിപ്പിന്‍; അവന്റെ മഹിമാധിക്യത്തിന്നു തക്കവണ്ണം അവനെ സ്തുതിപ്പിന്‍.
150:3
കാഹളനാദത്തോടെ അവനെ സ്തുതിപ്പിന്‍; വീണയോടും കിന്നരത്തോടും കൂടെ അവനെ സ്തുതിപ്പിന്‍.
150:4
തപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിന്‍; തന്ത്രിനാദത്തോടും കുഴലിനോടും കൂടെ അവനെ സ്തുതിപ്പിന്‍.
150:5
ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിന്‍; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിന്‍.
150:6
ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിന്‍.