സങ്കീര്‍ത്തനങ്ങള്‍

അദ്ധ്യായം 24

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150

24:0
ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.

24:1
ഭൂമിയും അതിന്റെ പൂര്‍ണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു.

24:2
സമുദ്രങ്ങളുടെ മേല്‍ അവന്‍ അതിനെ സ്ഥാപിച്ചു; നദികളുടെമേല്‍ അവന്‍ അതിനെ ഉറപ്പിച്ചു.

24:3
യഹോവയുടെ പര്‍വ്വതത്തില്‍ ആര്‍ കയറും? അവന്റെ വിശുദ്ധസ്ഥലത്തു ആര്‍ നില്ക്കും?

24:4
വെടിപ്പുള്ള കയ്യും നിര്‍മ്മലഹൃദയവും ഉള്ളവന്‍. വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവന്‍.

24:5
അവന്‍ യഹോവയോടു അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.

24:6
ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവര്‍ ഇവര്‍ തന്നേ. സേലാ.

24:7
വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.

24:8
മഹത്വത്തിന്റെ രാജാവു ആര്‍? ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ.

24:9
വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.

24:10
മഹത്വത്തിന്റെ രാജാവു ആര്‍? സൈന്യങ്ങളുടെ യഹോവ തന്നേ; അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ.