സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 28
28:0
ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
28:1
യഹോവേ, ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായുള്ളോവേ, നീ കേള്‍ക്കാതിരിക്കരുതേ; നീ മിണ്ടാതിരുന്നിട്ടു ഞാന്‍ കുഴിയില്‍ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന്‍ തന്നേ.
28:2
ഞാന്‍ എന്റെ കൈകളെ വിശുദ്ധാന്തര്‍മ്മന്ദിരത്തിങ്കലേക്കുയര്‍ത്തി നിന്നോടു നിലവിളിക്കുമ്പോള്‍ എന്റെ യാചനകളുടെ ശബ്ദം കേള്‍ക്കേണമേ.
28:3
ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടെ എന്നെ വലിച്ചു കൊണ്ടുപോകരുതേ; അവര്‍ കൂട്ടുകാരോടു സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തില്‍ ദുഷ്ടത ഉണ്ടു.
28:4
അവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവര്‍ക്കു കൊടുക്കേണമേ; അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ; അവര്‍ക്കു തക്കതായ പ്രതിഫലം കൊടുക്കേണമേ;
28:5
യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും അവര്‍ വിവേചിക്കായ്കകൊണ്ടു അവന്‍ അവരെ പണിയാതെ ഇടിച്ചുകളയും.
28:6
യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; അവന്‍ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.
28:7
യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കല്‍ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാന്‍ അവനെ സ്തുതിക്കുന്നു.
28:8
യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവന്‍ രക്ഷാദുര്‍ഗ്ഗം തന്നേ.
28:9
നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കേണമേ.