സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 4
4:0
സംഗീതപ്രമാണിക്കു തന്ത്രി നാദത്തോടെ; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
4:1
എന്റെ നീതിയായ ദൈവമേ, ഞാന്‍ വിളിക്കുമ്പോള്‍ ഉത്തരമരുളേണമേ; ഞാന്‍ ഞെരുക്കത്തില്‍ ഇരുന്നപ്പോള്‍ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപതോന്നി എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
4:2
പുരുഷന്മാരേ, നിങ്ങള്‍ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ.
4:3
യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിന്‍; ഞാന്‍ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോള്‍ അവന്‍ കേള്‍ക്കും.
4:4
നടുങ്ങുവിന്‍; പാപം ചെയ്യാതിരിപ്പിന്‍; നിങ്ങളുടെ കിടക്കമേല്‍ ഹൃദയത്തില്‍ ധ്യാനിച്ചു മൌനമായിരിപ്പിന്‍. സേലാ.
4:5
നീതിയാഗങ്ങളെ അര്‍പ്പിപ്പിന്‍; യഹോവയില്‍ ആശ്രയം വെപ്പിന്‍.
4:6
നമുക്കു ആര്‍ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേല്‍ ഉദിപ്പിക്കേണമേ.
4:7
ധാന്യവും വീഞ്ഞും വര്‍ദ്ധിച്ചപ്പോള്‍ അവര്‍ക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തില്‍ നല്കിയിരിക്കുന്നു.
4:8
ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിര്‍ഭയം വസിക്കുമാറാക്കുന്നതു.