സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 75
75:0
സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്‍; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.
75:1
ദൈവമേ, ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു. ഞങ്ങള്‍ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
75:2
സമയം വരുമ്പോള്‍ ഞാന്‍ നേരോടെ വിധിക്കും.
75:3
ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോള്‍ ഞാന്‍ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.
75:4
ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയര്‍ത്തരുതെന്നു ദുഷ്ടന്മാരോടും ഞാന്‍ പറയുന്നു.
75:5
നിങ്ങളുടെ കൊമ്പു മേലോട്ടു ഉയര്‍ത്തരുതു; ശാഠ്യത്തോടെ സംസാരിക്കയുമരുതു.
75:6
കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയര്‍ച്ചവരുന്നതു.
75:7
ദൈവം ന്യായാധിപതിയാകുന്നു; അവന്‍ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയര്‍ത്തുകയും ചെയ്യുന്നു.
75:8
യഹോവയുടെ കയ്യില്‍ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവന്‍ അതില്‍നിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.
75:9
ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും.
75:10
ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാന്‍ മുറിച്ചു കളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയര്‍ന്നിരിക്കും.