പുകള്‍പ്പെരുകിയ (ദേശം)തന്നില്‍ വാഴുന്ന ഗീവറുഗീസെ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പുകള്‍പ്പെരുകിയ (ദേശം) തന്നില്‍ വാഴുന്ന ഗീവറുഗീസേ
പാല്‍വര്‍ണ്ണക്കുതിരയിലേറി നാട്ടിന്നായ് പോരും നേരം
വഴിമദ്ധ്യേ കണ്ടുമുട്ടി പെരുമ്പാമ്പിന്‍ പോരാട്ടത്തെ

ആ നാട്ടില്‍ ഉള്ളൊരു സര്‍പ്പം നാട്ടാരെ ഭീതിതരാക്കി
നാരികളെ കൊന്നൊടുക്കി പെരുംപാമ്പ് വാഴുംകാലം
രാജാവിന്‍ ഓമനമകളാം കന്യകയെ കൊല്ലുവതിന്നായ്
കന്യകയെ കൊല്ലുവതിന്നായ് പെരുമ്പാമ്പ് ഭാവിക്കുമ്പോള്‍
ദൈവാനുഗ്രഹത്താലെ സഹദായും വന്നടുത്തു

സഹദാ താന്‍ വിളിക്കുന്നു സര്‍പ്പത്തെ പുറത്തേയ്ക്ക്
നസറായനേശുവിന്റെ നാമത്തില്‍ വിളിക്കുന്നു
മിന്നുംകുരിശിനെ കാണിച്ചു ചൊല്ലീടുന്നു
താനറിയാതുള്ളൊരു സര്‍പ്പം കുതിരയുടെ കാലില്‍ ചുറ്റി
കണ്ടുടനെ സഹദാരാജന്‍ കൊണ്ടാടി പുഞ്ചിരിതൂകി
ശൂലമെടുത്തുകുത്തി സര്‍പ്പത്തിന്‍ വായ് പിളര്‍ന്നു
വാളൂരി വെട്ടിമുറിച്ചു സര്‍പ്പത്തെ തുണ്ടമാക്കി

മാതാവേ സഹദായെ മനോഗുണം ചെയ്യണമേ
തത്തരികിട തിന്തകം താതരികിട തിന്തകം
താതെയ്യത്തക തങ്കത്തതിങ്കണത്തോം