സോദരന്റെ കാന്തയെ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

സോദരന്റെ കാന്തയെ കൈക്കലാക്കി ഹെറോദോസ്
മേദീലീശനെന്നു കേട്ടങ്ങെത്തി അവിടെ യോഹന്നാന്‍

ഭൂപന്‍ ചെയ്തോരക്കാര്യം പാതകമെന്നോതുകയാല്‍
കോപംപൂണ്ടദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചവനീശന്‍

ഹേറോദേസിന്‍ സന്നിധിതന്നില്‍ റാണിതന്‍പുത്രി
ഏറുംമോദാല്‍ നര്‍ത്തനം ചെയ്തതുകണ്ടുതെളിഞ്ഞരചന്‍

ഏതുംനിന്റെയാഗ്രഹം സാധിക്കാം‍ഞാന്‍ എന്നരുളി
വിതാതങ്കം വൃത്താന്തം അവള്‍ മാതാവോടുടനറിയിച്ചു

മാതാവിന്റെ നിര്‍ദ്ദേശം കേട്ടറിഞ്ഞ കാമിനി
ജാതാതാരം ചോദിച്ചാ ഭൂപാലനോടീവണ്ണം

സ്നാപകനാം യൂഹാനോന്‍ തന്‍ശിരസ്സറുത്തുടന്‍
താലമതില്‍ വച്ചിങ്ങു തന്നീടണമെന്നേവം

ദുഃഖമേറ്റമേറ്റീടും കാര്യമാണിതെങ്കിലും
വാക്കുമാറി ചൊല്‍വതു യോഗ്യതയല്ലാര്‍ക്കുമേ

എന്നുറച്ചു മന്നവന്‍ സമ്മതിച്ചാദിവ്യനെ
നര്‍ത്തകിതന്‍ കാമിതം ഖഡ്ഗത്തിനന്നുണ്ടാക്കി

ചോരപാരംവാര്‍ന്നീടും സ്നാപകന്റെ മസ്തകം
നാരിയാള്‍ക്കു നല്‍കിനാന്‍ ഹെറോദേസാം നരപാലന്‍

സര്‍വ്വലോക നായക നീയറിയുന്നില്ലന്നോ
ഉര്‍വ്വിയിലീ മര്‍ത്യന്റെ ഗര്‍വ്വെന്നുവന്നീടുമോ?