വന്‍പുനടിച്ച മല്ലന്‍ ഗോല്യാത്തുകിടപ്പൂ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

വന്‍പുനടിച്ച മല്ലന്‍ ഗോല്യാത്തുകിടപ്പൂ തകതെയ്
ചെമ്പുമലപോലവന്‍ മണ്ണില്‍ കതിര്‍കു തത്തത്താ
ദാവീദെറിഞ്ഞ തല്ലുകൊണ്ടുമറിഞ്ഞേ തകതെയ്
ദൈവനീതിക്കു നീക്കം കര്‍തികു തത്തത്താ
ശീഘ്രം ഫെലസ്ത്യാഗളനാളംമുറിച്ചേ തകതെയ്
ശിരസുകരത്തില്‍ വഹിച്ചേ കര്‍തികു തത്തത്താ
ശൌലിന്‍ സന്നിധി തന്നില്‍ കാഴ്ചയായ് വച്ചേ തകതെയ്
ശല്യമശേഷം തീര്‍ത്തേ കര്‍തികു തത്തത്താ