മോശ തന്റെ ആടുമേച്ചു
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

മോശ തന്റെ ആടുമേച്ചു കാനനത്തില്‍ നില്‍ക്കുന്നേരം
മുള്‍പ്പടര്‍പ്പെരിഞ്ഞിടാതെ കത്തുന്നഗ്നിജ്വാല കണ്ടു

മോശകണ്ടങ്ങമ്പരന്നു സൂക്ഷിച്ചങ്ങു നില്‍ക്കുന്നേരം
മോശയെന്നു താന്‍വിളിച്ചു നോക്കുവാനായവന്‍ തിരിഞ്ഞു

ശുദ്ധമുള്ള ഭൂമിയാണ് അഴിക്കേണം നിന്‍ ചെരുപ്പന്‍ വാറു്

മിസ്രയേമിന്‍ എന്‍ജനത്തിന്‍ കഷ്ടതയെ കണ്ടു ഞാന്‍
നീ അവരെ കൂട്ടിക്കൊണ്ടു വരുവാനായ് പോകയിപ്പോള്‍

എന്‍പിതാവെയെന്നയല്ല വേറൊരുവന്‍ പോകട്ടിപ്പോള്‍
വിക്കനായ എന്നെയവര്‍ ധിക്കരിക്കും നിശ്ചയം

ഊമരേയും ചെകിടരേയും സൃഷ്ടിച്ചവന്‍ ഞാനല്ലയോ
നിന്നോടുകൂടെയിരിക്കും ഞാന്‍ അതിനാല്‍ നീ പോകയിപ്പോള്‍

മോശചെന്നു ചൊല്ലിയിട്ട് തന്‍ ജനത്തെ വിട്ടതില്ല
ഫറവോന്റെ ആദ്യജാതന്‍ മരിച്ചപ്പോള്‍ വിട്ടയച്ചു.