രൂത്ത് മാതാവൊടു ചോദിച്ചു
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

രൂത്ത് മാതാവൊടു ചോദിച്ചു
ദയവുള്ളവരുടെ വയലില്
തെരുതെരെ കതിരുപെറുക്കാനായ്
പൊയ്ക്കൊള്ളട്ടെയോ പൊന്‍മാതാ

പോകാനനുമതി നല്‍കിയതാ
മാതാനല്‍വരമേകിയുടന്‍
മാനഹാനി നിനയ്ക്കാതെ
പോയാള്‍ കാലാ ഊരാനായ്

ദൈവകൃപയാലെ അവളും
പോയവയലതു പാര്‍ത്തന്നാല്‍
ഭര്‍ത്തൃകുടുംബജനായുള്ള
ബോവാസിന്‍വകയായിരുന്നു

വയലുടമസ്ഥന്‍ വന്നപ്പോള്‍
നാരീരത്തിനമിതേതെന്ന്
നബോമീയാം മരുമകളാം
മോവാബ്യസ്ത്രീയാണെന്ന്

അറിഞ്ഞവനവളൊടു പറഞ്ഞിത്ഥം
മേലാല്‍ വേറൊരുവയലില്
പോകാതെന്നുടെ ദാസികടെ
കൂടെവസിക്കുക തരുണിമണി

ദാസികളവളെ ഒരുനാളും
ശാസിക്കരുതെന്നൊരുചട്ടം
ബോധജ്ഞാനം ബോവാസും
കാര്യമറിഞ്ഞു നിയോഗിച്ചു