നാരിമാരെ ചെറിയവരെ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

നാരിമാരെ ചെറിയവരെ എന്‍മകനെ കണ്ടോ
എന്‍മകനെ കണ്ടോ
ഭാരമേറും ശെല്‍വിമരം വഹിച്ചുപോണതുകണ്ടോ

ചോരയാലെ വിയര്‍ത്തുമുഖം കുളിച്ചുപോണതു കണ്ടോ
മുഖം കുളിച്ചുപോണതുകണ്ടോ
ചോരപോയ വഴിയെ നോക്കി തേടിപ്പോയോരമ്മേ

വേറോനിക്ക എന്ന സ്ത്രീയും തിരുമുഖത്തെ തുടച്ചു
തിരുച്ഛായയതില്‍ പതിച്ചു
മുഖമണഞ്ഞുമുത്തിപ്പിന്നെ വായ് തുറന്നുകരഞ്ഞു

കരുണയുള്ള കടവുളെ നാന്‍ ഉന്തം പാദന്‍ നമ്പി
നാന്‍ ഉന്തം പാദം നമ്പി
എനിക്കായി ക്രൂശില്‍ തൂങ്ങിയ നാഥനെ ഞാനമ്പി

എണ്ണമില്ലാ വര്‍ണ്ണമുനി ഉണ്ണിയോര്‍കള്‍ ശൊല്‍വെ
ഉണ്ണിയോര്‍കള്‍ ശൊല്‍വെ
അന്‍പുടയോന്‍ നാഥനെഞാന്‍ ഇമ്പമായ് കൊണ്ടാടി