യഹോവ കല്‍പ്പിച്ചു യോനാമുനിയോട്
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

യഹോവകല്പിച്ചു യോനാ മുനിയോടു നിനുവെയില്‍ പോകാന്‍
വേഗേന നിനുവെയില്‍ പോകാന്‍
വേഗേന നിനുവെയില്‍ പോകാന്‍ തത്തിന്താം

നിനുവെയിലെ ദുഷ്ടത നീക്കുവാന്‍ സുവിശേഷം പറവാന്‍
ഏകനായ് സുവിശേഷം പറവാന്‍
ഏകനായ് സുവിശേഷം പറവാന്‍ തത്തിന്താം

കേട്ടനിമിഷമീശന്‍കാണാതെ യോവാവില്‍ ചെന്നേ
ഏകനായ് യോവാവില്‍ ചെന്നേ
ഏകനായ് യോവാവില്‍ ചെന്നേ തത്തിന്താം

കപ്പല്‍ പ്രമാണിക്കു കൂലി കൊടുത്തുടന്‍
തര്‍ശീശിലെത്താനായ് കപ്പല്‍ കയറി
കര്‍ത്താവിനിഷ്ടമനുസരിച്ചീടായ്കില്‍
പൊടുന്നനവെ നടുക്കടലില്‍ കൊടുങ്കാറ്റുമുണ്ടായി
കപ്പലിലിരുന്നവര്‍ക്കെല്ലാം സംഭ്രമമുണ്ടായേ തത്തിന്താം

യാനപാത്രമതിന്റെ ഭാരത്തെ കുറയ്ക്കുവാനായി
ഭാരത്തെ കുറയ്ക്കുവാനായി
ഭാരത്തെ കുറയ്ക്കുവാനായി തത്തിന്താം

വാഹനമതിലേറും ഭാരത്തെ എടുത്തെറിഞ്ഞുടനെ
സാഗരെ എടുത്തെറിഞ്ഞുടനെ
സാഗരെ എടുത്തെറി‍ഞ്ഞുടനെ തത്തിന്താം

യോനായെ കപ്പലിനടിത്തട്ടില്‍ കിട-
ന്നുറങ്ങുന്നകണ്ടു കപ്പിത്താന്‍ കോപിച്ചു
നശിപ്പാതിരിപ്പാനീശനെ വിളിച്ചു
അപ്പോഴെ കപ്പലും തകിടംമറി തികിടംമറി
കപ്പല്‍ കടലില്‍ താഴുമെന്നവര്‍
ചിത്തേനിനച്ചുറച്ചേ - തത്തിന്താം
ഇതില്‍ ആദ്യ വരി ഇങ്ങനേയും പാടിക്കേള്‍ക്കാം:

യോനായെ പോകണം നിനുവയിലേക്കെന്നരുളപ്പാടുണ്ടായ്
ദൈവത്തിന്നരുളപ്പാടുണ്ടായി
ദൈവത്തിന്നരുളപ്പാടുണ്ടായി തത്തിന്തകം