എന്തൊരു കാഴ്ചയിത് പൊന്നേശു കഴുതയതില്‍കയറി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

എന്തൊരു കാഴ്ചയിത് പൊന്നേശു കഴുതയതില്‍കയറി
ചന്തമോടേറുശ്ശലേം ദേവാലയം തന്നിലെഴുന്നള്ളുന്നേ തത്തിന്താം

ഇണ്ടല്‍ക്കൂടാതെ രാജാധിരാജന്‍ വരുന്നതുകണ്ടുടനെ
മുണ്ടുകളുംകൊണ്ട് അനേകര്‍ വഴിയില്‍വിരിച്ചിടുന്നേ

കാടുകളില്‍കയറി ചിലരൊടിച്ചോടുന്നു കൊമ്പുകളും
കേടുകൂടാതെയവര്‍ തിരുമുമ്പില്‍ കൊണ്ടെവിതറിടുന്നേ

ബാലകന്മാരുടെ അടുത്തുടന്‍ മന്നരില്‍മന്നവനെ
ചേലോടെ വാഴ്ത്തിടുന്നു പാടിയവര്‍ ആരവാരത്തോടപ്പോള്‍

മന്നരില്‍ മന്നവനാം മ്ശിഹായെന്നുള്ളോരട്ടഹാസത്താല്‍
ഈന്തല്‍കുരുത്തോലയാല്‍ മ്ശിഹായെ ആര്‍ത്തുഘോഷിച്ചീടുന്നു

പ്രാക്കള്‍പറന്നീടുന്നു പൊന്‍വാണിഭ മേശമറിച്ചീടുന്നു
ശീഘ്രമങ്ങോടീടുന്നു കച്ചവടക്കാരവരാടലോടെ

ദൈവ ഭവനമിത് ആരുംനിങ്ങളശുദ്ധമാക്കീടൊല്ല്
ദൈവ വചനമിതു ധരിക്കുകില്‍ ദിവ്യലോകം ലഭിക്കും