ജയില്‍വാസികളാം പാറാവുകാരില്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ജയില്‍വാസികളാം പാറാവുകാരില്‍
രണ്ടുപേരൊരു രാത്രിയില്‍
സ്വപ്നം കണ്ടതിനര്‍ത്ഥം യൌസേഫ്
അരുളിയപോലെ ഫലമായി

രാജന്‍ഫറവോന്‍ നിദ്രയിലൊരുനാള്‍
സ്വപ്നം കണ്ടതു കേള്‍ക്കേണം
ആറ്റില്‍നിന്നു കരേറിയൊരേഴു
തടിച്ചപശുക്കള്‍ മേയുന്നു

ഏറ്റംഗാത്രം ശുഷ്കിച്ചുള്ളോ
രേഴുപശുക്കള്‍ പിന്നാലെ
വന്നിട്ടുടനെ ഭക്ഷിക്കുന്നു
തടിച്ചപശുക്കളെയോരോന്നായ്

വേറൊരുസ്വപ്നം പുഷ്ടിയൊരേഴു
കതിരുകള്‍ കണ്ടു രാജനും
കാറ്റില്‍ പതറും പതിരുനിറഞ്ഞാ
കതിരുകളേഴും കണ്ടവിടെ

അര്‍ത്ഥം ചൊല്ലാനറിവുള്ളവരെ
കിട്ടാനില്ലാതുഴലുമ്പോള്‍
യൌസേഫിന്റെ വാര്‍ത്തയറിഞ്ഞു
വരുത്തീടുന്നു തിരുമുമ്പില്‍

സ്വപ്നംരണ്ടും കേട്ടുടനൌസേഫ്
അര്‍ത്ഥവുമുടനെ ചൊല്ലുന്നു

ഫലമേറീടും ആണ്ടുകളേഴു
കഴിഞ്ഞിട്ടുടനെ വന്നീടും
നിഷ്‌ഫലമായോരേഴുകൊല്ലം
മാനുഷരൊക്കെ വലഞ്ഞീടും

രാജന്‍കേട്ടു വിശ്വസിച്ചു
നല്ലൊരുകാലെ ധാന്യങ്ങള്‍
വേണ്ടുംപോലെ ശേഖരമായി
സൂക്ഷിച്ചീടാന്‍ കല്‍പ്പിച്ചു

രാജോജിതമാം മാലയുമിട്ട്
യൌസേഫിന്നു വിളംബരമായ്
തത്തരികിട തിന്തകം താതരികിട തിന്തകം
താ തെയ്യത്തക തൊങ്കത്ത തിങ്കിണത്തോം