മാറാനരുള്‍പെറ്റ മലയാറ്റൂര്
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

മാറാനരുള്‍പെറ്റ മലയാറ്റൂരു്
പൊന്‍കതിര്‍ ചിന്തും മലമുകളില്‍
ഈശോമിശിഹായുടെ നാമത്താലെ
താനെമുളച്ചോരു പൊന്‍കുരിശു്

മലതേടും നാലാറുനായാടികള്‍
മലതേടി ചെന്നവര്‍ കുരിശും കണ്ടേ
അവര്‍ ചെന്നങ്ങറിയിച്ചു യോഗത്തോടു്

യോഗമറുപത്തിനാലും കൂടി
ആ നാടുവാഴുന്ന മെത്രാനച്ചന്‍
നമുക്കിപ്പോള്‍ പോകേണം മലയാറ്റൂര്‍ക്കു്

ചുണ്ടനും ചുരുളനും രണ്ടല്ലോ ഓടി
തണ്ടാളിമാരവര്‍ പതിന്നാലുപേരു്
തണ്ടുമെടുത്തവര്‍ വഞ്ചിയിലേറി
മുറുകെ വലിച്ചവര്‍ വാരാപ്പുഴയ്ക്ക്
താഴത്തെ പള്ളിക്കടവിലടുത്തേ

കാട്ടാനയുണ്ട് കരടിയുമുണ്ടേ
കണ്ടാല്‍ ഭയമേറും സിംഹവുമുണ്ടേ
ഇത്തരമൊത്തുള്ള മലമുകളില്‍
ഞങ്ങള്‍ക്കൊരു പള്ളിയ്ക്കൊരു കല്ലിട്ടുതരേണം
തിത്തിത്താം തിത്തിത്താം തിത്താം തിത്തെയ്