പഞ്ചവര്‍ണ്ണങ്ങള്‍ തെളിഞ്ഞുള്ളതായ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പഞ്ചവര്‍ണ്ണങ്ങള്‍ തെളിഞ്ഞുള്ളതായ
പഞ്ചവര്‍ണ്ണക്കിളി വന്നുരചെയ്തേ
പഞ്ചസാര പാലും തേനും ഗുളവും
കെഞ്ചാതെ തന്നാല്‍ കഥകളെ ചൊല്ലാം

തത്തമ്മയ്ക്കൊത്തപോല്‍ ഭോജനമേകി
തത്തഭുജിച്ചുപറഞ്ഞുതുടങ്ങി

സര്‍വേശനാദിയില്‍ വാനമവനാധി
സര്‍വ്വചരാചരങ്ങളിവയെല്ലാം
മാറാതെ ഈശന്റെ കല്‍പ്പനയാലെ
ആറുദിനംകൊണ്ടെല്ലാമുളവായി

പാദസേവയ്ക്കായി തന്‍സ്വരൂപത്തില്‍
ആദത്തെ സൃഷ്ടിച്ചങ്ങേദനിലാക്കി

നാനാതരം ഫലമുള്ള തരുക്കള്‍
വാനവനാതോട്ടത്തില്‍ മുളപ്പിച്ചു
ജീവജലം കുളം മധ്യത്തിലാക്കി
ഏദനെന്നാപേരും തോട്ടത്തിനിട്ടേ

ഗാഢനിദ്ര നരനുവരുത്തി താന്‍
ഗൂഢമായ് സത്വരം സൃഷ്ടിച്ചൌവ്വായെ
ഇരുവരെ തോട്ടത്തില്‍ മദ്ധ്യത്തിലാക്കി
കേവലം മാനുഷജാതിക്കു നാശം