ഇറ്റലിക്കാര്‍തന്‍ ബോംബുവിമാനം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ഇറ്റലിക്കാര്‍തന്‍ ബോംബുവിമാനം പറ്റമായിപ്പറന്നു - കൂട്ടക്കൊല
ചെയ്യുവാനായി ബോംബുവര്‍ഷിച്ചു നാടുമുടിച്ചിടുന്നേ - തത്തിന്താം

ഹേതുവില്ലാതെ വീടുകളാകെ ചുട്ടുതകര്‍ത്തിടുന്നേ - കഷ്ടമേറ്റം
ബാലകന്മാരും വൃദ്ധരായോരും മൃത്യുഗേഹം ഗമിച്ചേ - തത്തിന്താം

പിഞ്ചുകിടാങ്ങള്‍ കെഞ്ചുന്നനേരം ബോംബുവര്‍ഷിച്ചീടുന്നു - കരംകാലും
അറ്റുപോകുന്നു കാട്ടുമുട്ടാളര്‍ തന്നെയാണിറ്റലിക്കാര്‍ - തത്തിന്താം

യുദ്ധരംഗത്തില്‍ അബ്സീനിയക്കാര്‍ വീണുകിടന്നിടുന്നു - നാട്ടിന്നായി
കഷ്ടതയേറും മൃത്യുവരിച്ചു സങ്കടമേതുമെന്യേ - തത്തിന്താം