ആദത്തെ സൃഷ്ടിച്ചുടന്‍ ഏദനിലാക്കി ദൈവം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ആദത്തെ സൃഷ്ടിച്ചുടന്‍ ഏദനിലാക്കി ദൈവം
ഏകനായ് ഇരിക്കാതെ സ്ത്രീവേണം കൂട്ടവനു്
നിദ്രയിലാദത്തിന്റെ അസ്ഥിയിലൊന്നെടുത്തു്
സ്ത്രീയാക്കി ചമച്ചവന്‍ ഹവ്വായെന്നു പേരുമിട്ടു
തോട്ടം സൂക്ഷിപ്പാനും കായ്‌കനികള്‍ ഭക്ഷിപ്പാനും
തോട്ടത്തിന്‍ നടുവിലവരെ കാവലുമാക്കിയ ദൈവം
തോട്ടത്തിന്‍ നടുവില്‍ നില്‍ക്കും വൃക്ഷത്തിന്‍ ഫലം നിങ്ങള്‍
തിന്നുന്ന നാളില്‍ മരിക്കും നിശ്ചയം തന്നെ
ആദത്തെ വഞ്ചിപ്പാനായ് സാത്താനൊരു സൂത്രമെടുത്തു
സര്‍പ്പത്തിന്‍ വായില്‍ കയറി സാത്താന്‍ വശവുമായി
തോട്ടത്തിന്‍ നടുവില്‍ നില്‍ക്കും വൃക്ഷത്തിന്‍ ഫലം നിങ്ങള്‍
തിന്നുന്നനാളില്‍ കണ്ണുതുറക്കുംനിങ്ങള്‍
കണ്ണുതുറക്കും നിങ്ങള്‍ ദൈവത്തെ പോലെയാകും
നേരെന്നു വിശ്വസിച്ചു പഴംനാലവള്‍ പറിച്ചു
രണ്ടെണ്ണം തിന്നുവേഗം കൊണ്ടെ കൊടുത്തവന്
തിന്നപ്പോള്‍ ഇരുവരും നഗ്നരായ് ചമഞ്ഞല്ലോ
ആദത്തെ വിളിച്ചപ്പോള്‍ ഏദനില്‍ കാണ്മാനില്ല
ഇതിനോ ആദമേ നിന്നെഞാന്‍ തോട്ടത്തിലാക്കി*
തോട്ടത്തില്‍ നിന്നുമവരെ ആട്ടിവെളിയിലാക്കി

  • "ഇതിനാണോ ആദമേ നിന്നെ ഞാനാക്കിയത്" എന്നും ഈ വരി പാടിക്കേള്‍ക്കാം.