സകലേശമാതൃവേ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

സകലേശമാതൃവേ
സകലേശമാതൃവായിടും ധന്യ, യീലോകനാഥയേ
തവ പാദതാരുണ്യത്തില്‍
ചേര്‍ത്തിടും സ്തുതിസ്തോത്രങ്ങള്‍
തവകാരുണ്യമതിനാലെ നീ
കൈക്കൊണ്ടീടണമേ

പരലോക രാജ്ഞിയെ
പരലോക രാജ്ഞി, ദുഃഖിതര്‍ക്കെന്നുമാശ്വാസദായകീ
ഭുവില്‍ വന്നിടും ദുരിതങ്ങള്‍
നീക്കി നന്മകള്‍ ചേര്‍ത്തുടന്‍
പരിചോടാശിസ്സുനല്‍കീടണേ
ബാലര്‍ ഞങ്ങളില്‍ നീ

ഗുണമേറും രൂപമേ
ഇരുള്‍ തിങ്ങിടുന്ന ഭുവനമെന്നതിനേകദീപമേ
ഇഹലോകജീവിതമേറ്റം
നല്‍വഴിയില്‍ നയിച്ചു വന്‍
പരലോക ഭാഗ്യമതേറുവാന്‍
കാക്ക ഞങ്ങളെ നീ

നിലമോടു സ്വാഗതം
നിലമോടു സ്വാഗതമോതിടുന്നിതാ ബാലര്‍ മോദമായ്
ബഹുമാന്യ സദസ്സിനിന്നും
നന്ദിയോടിതാ സ്വാഗതം
പരിചോടനുഗ്രഹിച്ചീടണേ
ബാലര്‍ ഞങ്ങളിലും

"http://ml.wikisource.org/wiki/%E0%B4%B8%E0%B4%95%E0%B4%B2%E0%B5%87%E0%B4%B6%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%B5%E0%B5%87" എന്ന താളില്‍നിന്നു ശേഖരിച്ചത്