നാനാജീവികളില്‍ അതികൗശലമേറിയതാം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

നാനാജീവികളില്‍
അതികൌശലമേറിയതാം തകതികിതെയ്
പന്നഗമതിഭുക്കു്
അതു സാത്താന്‍ വശമായി തകതികിതെയ്

വഞ്ചിച്ചവ്വായെ
അവന്‍ പുഞ്ചിരിവാണികളാല്‍ തകതികിതെയ്
പഞ്ചസാരപോലെ
അവന്‍ പാപക്കനിതീറ്റി തകതികിതെയ്

ആദത്തിനുമേകീ-
-ട്ടുടന്‍ നാണമവര്‍ക്കുളവായ് തകതികിതെയ്
ഖേദമൊടത്തിയില
തുന്നിയുടുത്തവരും തകതികിതെയ്

കോപം പൂണ്ടുടയോന്‍
വന്നാദത്തെ നോക്കി തകതികിതെയ്
പാപമതിന്‍ ഫലമായ്
ഒരു ശാപമവര്‍ക്കേകി തകതികിതെയ്

ആട്ടിയിറക്ക്യവരെ
ആ തോട്ടത്തില്‍ നിന്നും തകതികിതെയ്
കൂട്ടം ഘ്റൂബികളാല്‍
തന്‍ തോട്ടമുറപ്പിച്ചേ തകതികിതെയ്

നരയുഗമിഴജാതി
പലപറവകളേയെല്ലാം തകതികിതെയ്
വിരവിനൊടടരാടാന്‍
അഖിലേശനുറപ്പിച്ചേ തകതികിതെയ്

ദമ്പതിമാരവരില്‍ നി-
-ന്നന്‍പൊടുസന്താനം തകതികിതെയ്
ഇമ്പമൊടതിനാലേ
ജനസഞ്ചയമുണ്ടായി തകതികിതെയ്

ദുഷ്ടതവര്‍ദ്ധിച്ചൂ
അവരൊട്ടധികംപെരുകി തകതികിതെയ്
സൃഷ്ടികളുടെനാഥന്‍
കണ്ടതിലേറ്റം ദുഃഖിതനായ് തകതികിതെയ്

ദശമായ് തലമുറയില്‍
ഒരു തനയന്‍ നോഹായെ തകതികിതെയ്
വശമായ് ദൈവത്തി-
ന്നവന്‍ മനസ്സിന്‍ ശുദ്ധതയാല്‍ തകതികിതെയ്

ദുഷ്ടന്മാരവരില്‍
തന്നിഷ്ടമനം കാണ്മാന്‍ തകതികിതെയ്
സൃഷ്ടാവിന്നതുപോല്‍
നല്‍സൃഷ്ടിയതുണ്ടാകും തകതികിതെയ്