ദേശത്തു പുകഴുമീ പരിചകളി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

.... ദേശത്ത് പുകഴുമീ പരിചകളി
ഞങ്ങളെല്ലാവരുമൊത്തുകൂടി
കച്ചയുംകെട്ടിക്കളരിയിലിറങ്ങുമ്പോള്‍
കാണുന്ന ലോകര്‍ക്കൊരിമ്പമാണേ
എണ്ണയുംതേച്ചുകുളിപ്പാനായ് ചെല്ലുമ്പോള്‍
കിണ്ണത്തിലെണ്ണതുളുമ്പും പോലെ
അമ്മയുടെ മുന്‍പിലായ് ഉണ്ണാനായ് ചെല്ലുമ്പോള്‍
പായല്‍വിളക്കിന്റെ ശോഭപോലെ
തത്തിത്തോം തായിനു തത്തിന (൩) തിന്തകത്തോം