പാരില്‍ പരാപരന്റെ ആഗമനം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പാരില്‍ പരാപരന്റെ ആഗമനം - കാത്തു
പോരും യഹൂദരില്‍ നീ ജാതനായി - കാത്തു
പോരും യഹൂദരില്‍ നീ ജാതനായീ ഇതതികിതെയ്

മന്നിന്നുടയവനെ മല്‍പ്പിതാവേ അന്നു
നിന്നെ അറിഞ്ഞതില്ല നീചരേതും അന്നു
നിന്നെ അറിഞ്ഞതില്ല നീചരേതും ഇതതികിതെയ്

അത്ഭുതമൊന്നല്ലനവധിതാന്‍ അന്നഹോ കാണിച്ചതുമഖിലം
ആയതുമോര്‍ത്തില്ലെന്നല്ല അക്രമമവരന്നു ചെയ്തു

ജിംജിംജിംജിം ജിംജിംഗമഗമ
കുംകുംകുംകും കുംകുംകിടജം
പുംപുംപുംപും പുംപും സരിഗമ
സരി സരി സരി ഗിമഗരി പമഗിരി
ജണു ജണു ജണു താതരികിട തക

ക്രൂശില്‍ തറച്ചുകഷ്ടം നിര്‍ദ്ദയന്മാര്‍ - കുറെ
കാശും കിടച്ചു ശിഷ്യനേകനെന്ന് ഇത തികി തെയ്

പാര്‍ശോദയത്തിലാരോ കള്ളരേയും - ഒപ്പം
ക്രൂശിച്ചതിലപാരം നിന്ദ്യമെന്തേ ഒപ്പം
ക്രൂശിച്ചതിലപാരം നിന്ദ്യമെന്തേ ഇതതികിതെയ്

പാതകം തിങ്ങും മനുജരിലി
സാഹസം ചെയ്തെങ്കിലുമഖിതം
താവകം കാരുണ്യം മൂലം
താതനോടിരന്നവര്‍ക്കായിഹ

ജിംജിംജിംജിം ജിംജിംഗമഗമ
കുംകുംകുംകും കുംകുംകിടജം
പുംപുംപുംപും പുംപും സരിഗമ
സരി സരി സരി ഗിമഗരി പമഗിരി
ജണു ജണു ജണു താതരികിട തക

(പാരില്‍...)