മാന്‍മിഴിമാര്‍ മൌലിമാനോ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

മാന്‍മിഴിമാര്‍ മൌലിമാനോ മഗ്ദലനമേരി - കര്‍തികു തെയ്താം
വേശ്യാവൃത്തി ചെയ്തുവിത്തം വേണ്ടുവോളം നേടി - കര്‍തികു തെയ്താം
പാതിവൃത്യം വിറ്റാലെന്ത് പാരില്‍ പണം കാര്യം - കര്‍തികു തെയ്താം

ഏവമിവള്‍ മോടിയോടെ വാണിടുന്ന കാലം - കര്‍തികു തെയ്താം
യേശുദേവാ ദിവ്യവാചാ എങ്ങുനിന്നോ കേട്ടേ - കര്‍തികു തെയ്താം
മാനസിക ബോധമുടന്‍ മങ്കയാള്‍ക്കുണ്ടായി - കര്‍തികു തെയ്താം
തല്‍ക്ഷണംതന്‍ സര്‍വ്വസ്വവും സാധുക്കള്‍ക്കായ് ഏകി - കര്‍തികു തെയ്താം

അന്നൊരുനാള്‍ ശീമോനുടെ മന്ദിരത്തില്‍ നാഥന്‍ - കര്‍തികു തെയ്താം
വന്നതായി കേട്ടവിടെ ചെന്നവനെ കാണ്മാന്‍ - കര്‍തികു തെയ്താം
കണ്ണുനീരാല്‍ കര്‍ത്താവിന്റെ കാല്‍കഴുകി മന്ദം - കര്‍തികു തെയ്താം
കാര്‍കൂന്തലാല്‍ തോര്‍ത്തിയങ്ങു ചുംബിച്ചീശന്‍ പാദം - കര്‍തികു തെയ്താം
സൌഗന്ധിക തൈലംപൂശി ഈശനുടെ മെയ്യില്‍ - കര്‍തികു തെയ്താം

ഈശനേറ്റം പ്രീതിയോടെ ആശീര്‍വാദം ഏകി - കര്‍തികു തെയ്താം
ആശ്രിതരിലാര്‍ക്കിങ്ങനെ താരുണ്യമീ ലോകേ - കര്‍തികു തെയ്താം