ഉന്നതഗുണ മന്ദിരം ശൌല്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ഉന്നതഗുണ മന്ദിരം ശൌല്‍
മന്നവന്‍ ക്ഷിതി വാണനാള്‍
തന്നുടെ ജനവും ഫെലിസ്ത്യരും
തമ്മിലടര്‍ ചെയ്തന്നഹോ

ഗിരിതടങ്ങളില്‍ താഴ്‌വരയ്ക്കൊരു
വശത്തിലിശ്രായേല്യരും
എതിര്‍വശത്തു ഫെലിസ്ത്യരും അധി-
-വസിച്ചുവന്നിരുന്നെന്നഹോ

ഫെലിസ്ത്യരിലതി ബലിഷ്ഠമൂര്‍ത്തിയാം
ഗോല്യാത്തെന്നവന്‍ ഏകന്‍താന്‍
പാളയത്തില്‍നിന്നാര്‍ത്തടുത്തുടന്‍
പോര്‍വിളി തുടങ്ങീടിനാന്‍