നീതിമാനാം അബ്രഹാമിന്റെ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

നീതിമാനാം അബ്രഹാമിന്റെ - നിര്‍മ്മ ഹൃദയത്തില്‍
പ്രീയിയാര്‍ന്നു വെളിപ്പെട്ടീശന്‍ - നിര്‍മ്മ ഹൃദയത്തില്‍
പ്രീതിയാര്‍ന്നു വെളിപ്പെട്ടീശന്‍ - ഇന്ത തകതിന്താം

താവകൈക തനൂജഹതിചെയ്തേകണംബലിയെന്നു ചൊല്ലി
താന്‍ മറ, ഞ്ഞബ്രഹാമേറ്റം തെളിഞ്ഞു വിശ്വാസഭക്തിയാം
തകത തകതക തികുതി തികുതി
സംസരിഗണ തിളങ്കു തരികിട

അരുമസന്താന വിനാശത്തില്‍ - ചാഞ്ചല്യമിയലാതെ
അനുസരിച്ചു ദൈവവചനം - ചാഞ്ചല്യമിയലാതെ
അനുസരിച്ചു ദൈവവചനം - ഇന്ത തകതിന്താം

പുത്രനും ഭൃത്യരുമായി പുറപ്പെട്ടബ്രഹാമേവം
എത്തിയൊരു മലയരുകില്‍ നിര്‍ത്തീയനുചരന്മാരെ
തകത തകതക തികുതി തികുതി
സംസരിഗണ തിളങ്കു തരികിട

തന്മകനും താനുമൊന്നിച്ച് - ശൈലോപരികരേറി
തല്‍ക്ഷണം ബലിപീഠം നിര്‍മ്മിച്ചു - ശൈലോപരികരേറി
തല്‍ക്ഷണം ബലിപീഠം നിര്‍മ്മിച്ചു - ഇന്ത തകതിന്താം

തനയനിതനമതിന്നു തന്‍കരതലത്തിലസിയെടുത്തോങ്ങിയപ്പോള്‍
അരുതെന്നരന്തരീക്ഷവാണി കേട്ടുപിന്തിരിഞ്ഞുതാതന്‍
തകത തകതക തികുതി തികുതി
സംസരിഗണ തിളങ്കു തരികിട

വേഷ്ടിതലെതവലംബിയായ്‌ - കണ്ടാനജമതിനെ
വേഗമറുത്തേകി ബലിയായ് - കണ്ടാനജമതിനെ
വേഗമറുത്തേകി ബലിയായ് - ഇന്തത്തകതിന്താം

ദൈവവിശ്വാസികള്‍ക്കെല്ലാം പിതാവായബ്രഹാമേവം
ഏവനുമാശ്രയം ജഗദീശവിശ്വാസമെന്നത്രേ
തകത തകതക തികുതി തികുതി
സംസരിഗണ തിളങ്കു തരികിട