ഞാനുമെന്റാടും മലങ്കാടിനു പുക്കേറി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ഞാനുമെന്റാടും മലങ്കാടിനു പുക്കേറി
കൂട്ടംപിരിഞ്ഞെന്റെ ആടൊന്നിനെ കണ്ടില്ല
ആടിനെ തേടിഞാന്‍ കാടേ നടക്കുമ്പോള്‍
കാട്ടിലെ കാട്ടാളര്‍ ചോദ്യംചെയ്തെന്നോട്

നിന്റെ ഒരാടിന് എന്തോരടയാളം?
പള്ളമേല്‍ പുള്ളിയും പുള്ളി പലതരം
നെറ്റിമേല്‍ ചുട്ടിയും വാലിന്മേല്‍ പൂവാലും
കൊമ്പിന്മേല്‍ കൊമ്പും ചിനര്‍കൊമ്പു വളര്‍കൊമ്പും

കാറ്റുംകറുപ്പുമിരുളാല്‍ മഴതൂളി
ചേറും ചെളിയും കലങ്ങാന്‍ മഴപെയ്തു
ആമഴയ്ക്കാ നീറ്റിലുണ്ടായൊരു വന്‍മരം
ആമരം പൂത്തിട്ടാ പൂവീനളവില്ല

എല്ലാരുമെല്ലാരും പൂകാണാന്‍ പോയല്ലോ
ഞാനുമെന്റുമ്മായും വയലാലൊരുത്തിയും
എന്റെ മകളവള്‍ കൊമ്പേറി പോയല്ലോ
ഒരുപൂ പറിച്ചവള്‍ മുടിയിലും വച്ചല്ലോ