ഇഞ്ചിലിനല്ലോല
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ഇഞ്ചിലിനല്ലോല നല്ലീത്തമരത്തിന്മേല്‍ - തകതികിതെയ്
ചാഞ്ചാടുപൈങ്കിളിയേ നിന്നാരംഭംകാണാ - നികതികിതെയ്

ചാഞ്ഞുപറന്നാലോ കിളി താമരയിലമുകളില്‍ - തകതികിതെയ്
ചെരിഞ്ഞു പറന്നാലോ കിളി താകിടതത്തമ്മേ - യികതികിതെയ്

പൊന്നുകിളിത്തത്തേ നമുക്കാലുംമുകളേറി - തകതികിതെയ്
പാലുപഴം നല്‍കാം നിന്‍ ശീലങ്ങള്‍ മാറാ - നികതികിതെയ്