ദൈവനിയോഗാല്‍ വന്നു മാലാഖ ഉണര്‍ത്തിച്ചു
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ദൈവനിയോഗാല്‍ വന്നു മാലാഖ ഉണര്‍ത്തിച്ചു
ദുഃഖമാകെ ഒഴിച്ചിങ്ങു പുത്രനെ നല്‍കുവാനായ്

മച്ചിയെന്നനേകര്‍ ചൊന്ന ഏലിസബേത്ത് കന്നി
ഗബ്രിയേലിന്‍ കല്പനയാല്‍ പുത്രനവന്‍ പിറന്നു

എന്തിടേണം പേരുതന്റെ പിതാവിനോടറിയിക്ക
ആംഗ്യത്താല്‍ എഴുത്തുപലക തരേണമെന്ന്

എഴുതിക്കാണിച്ചതിന്മേല്‍ യോഹന്നാന്‍ മര്‍ദ്ദീസെന്ന്
ഉടനെ നാവതുകൊണ്ട് സംസാരങ്ങളുമായി

പുണ്യവാനാം യോഹന്നാന്റെ വാര്‍ത്തയൊന്നു കേള്‍ക്കുമെങ്കില്‍
കാനനങ്ങള്‍ വാസമായി കായ്‌കനികള്‍ ആഹാരമായ്

വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷണമാപുണ്യവാന്
ഒട്ടകാരോമവുമാണ് വസ്ത്രമവന്‍ ധരിപ്പത്

കേട്ടുപലജനങ്ങളും ഓടിതന്റെ കാല്‍ക്കല്‍വന്നു

എന്നെക്കാള്‍ വലിയവന്‍ വരുന്നു എന്റെ പിന്നാലെ
അവനുടെ ചെരിപ്പില്‍വാറഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല

ജ്ഞാനസ്നാനമേറ്റുടനെ പ്രാവുതന്മേല്‍ ആവസിച്ചു
ഇവനെന്റെ പ്രിയപുത്രന്‍ ഇവനെക്കൈക്കൊള്‍ക വേണം.