അണിയറയില്‍

മലയാളം വിക്കിഗ്രന്ഥശാലയിലേക്ക് സംഭാവന ചെയ്ത ലോകമെമ്പാടുമുള്ള നിരവധി മലയാളം വിക്കിഗ്രന്ഥശാല പ്രവര്‍ത്തകരാണു് ഈ സിഡിയുടെ പിന്നില്‍. ഓരോരുത്തരെയായി പേരെടുത്ത് പറയാന്‍ സാങ്കേതിക പരിമിതിയും ഈ സിഡി നിര്‍മ്മിക്കാനെടുത്ത കുറഞ്ഞ സമയവും അനുവദിക്കുന്നില്ല. വിക്കിഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്ക് പുറമെ, മലയാളം വിക്കിഗ്രന്ഥശാലയുടെ പ്രാധാന്യം കണ്ടറിഞ്ഞ് പുസ്തകങ്ങളുടെ ഡിജിറ്റല്‍ കോപ്പി പങ്കു വെച്ചവര്‍, ഡാറ്റാബേസ് തന്നെ പങ്കുവെച്ചവര്‍, കൃതികള്‍ ഗ്രന്ഥശാലയ്ക്ക് അകത്തും പുറത്തും സംശോധനം (പ്രൂഫ് റീഡ്) ചെയ്തവര്‍, അങ്ങനെ നിരവധി പേരുടെ സംഭാവന ഈ സിഡിയുടെ പിറകില്‍ ഉണ്ട്. ഓരോ കൃതികക്കും പിറകില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയെന്ന് കാണാന്‍ പ്രസ്തുത കൃതിയുടെ പ്രധാന താളിന്റെ സംവാദം താള്‍ നോക്കുകയോ, പ്രസ്തുത കൃതിയില്‍ ഉള്‍പ്പെടുന്ന താളുകളുടെ നാള്‍വഴി കാണുകയോ ചെയ്യുക.ഈ സന്നദ്ധ സേവകരുടെ പ്രയത്നം ഇല്ലായിരുന്നുവെങ്കില്‍ ഈ സിഡി പുറത്തിറങ്ങുമായിരുന്നില്ല. അതിനാല്‍ അവരാണു് ഈ സിഡിയുടെ സാക്ഷാത്ക്കാരത്തില്‍ ഏറ്റവും അധികം കടപ്പാട് അര്‍ഹിക്കുന്നത്.


പദ്ധതി ഏകോപനം
ഷിജു അലക്സ്
സാങ്കേതികവിദ്യാ രൂപകല്പന,സാക്ഷാത്കാരം
സന്തോഷ് തോട്ടിങ്ങല്‍
സാങ്കേതിക സഹായം
  1. നിഷാന്‍ നസീര്‍(വിക്കി ചിത്രശാല സാങ്കേതിക രൂപകല്പന,സാക്ഷാത്കാരം)
  2. ശില്പ ഇന്‍ഡിക് ഭാഷാ കമ്പ്യൂട്ടിങ്ങ് പ്രൊജക്ട്
  3. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രൊജക്ട്
  4. രജീഷ് നമ്പ്യാര്‍
  5. നിഷാദ് കൈപ്പള്ളി, malayalambible.in

സി.ഡി.യുടെ പുറത്തൊട്ടിച്ചിരിക്കുന്ന സ്റ്റിക്കര്‍, സി.ഡി.യുടെ കവര്‍ എന്നിവ രൂപകല്പന ചെയ്തതു് : രാജേഷ് ഒടയഞ്ചാല്‍


മലയാളം വിക്കിഗ്രന്ഥശാലയുടെ ആദ്യത്തെ സി.ഡി. പതിപ്പു് പുറത്തിറക്കുന്നതില്‍ സഹകരിച്ച എല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.


മലയാളം വിക്കിഗ്രന്ഥശാല ഉപയോക്തൃസമൂഹം
2011 ജൂണ്‍ 11