ബാദ്ധ്യതാ നിരാകരണം

ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല

മലയാള ഭാഷയില്‍ പൊതു സഞ്ചയത്തിലുള്ള പുസ്തകങ്ങള്‍ മറ്റ് കൃതികള്‍ എന്നിവ പൊതുശേഖരം എന്ന ഉദ്ദേശത്തോടെ സന്നദ്ധസേവകരായ വ്യക്തികള്‍ സഹകരിച്ചു് സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സ്വതന്ത്ര ഓണ്‍ലൈന്‍ ഗ്രന്ഥശേഖരമാണു് വിക്കിഗ്രന്ഥശാല. മലയാളഭാഷയില്‍ അങ്ങനെ സൃഷ്ടിച്ചെടുത്തുകൊണ്ടിരിക്കുന്ന സ്വതന്ത്ര ഗ്രന്ഥശേഖരത്തിന്റെ ചെറിയൊരു ഭാഗമാണ് ഈ സി.ഡി.യിലുള്ളത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള ആര്‍ക്കും തിരുത്താവുന്ന വിധത്തിലാണ് വിക്കിഗ്രന്ഥശാലയുടെ ഘടന. അതുകൊണ്ട് ഇതിലുള്ള ഗ്രന്ഥങ്ങള്‍ വിദഗ്ദ്ധര്‍ പരിശോധിച്ച പൂര്‍ണ്ണവും, സൂക്ഷ്മവും, വിശ്വാസയോഗ്യവുമായ വിവരങ്ങളായിരിക്കണമെന്നില്ല.

മേല്‍പ്പറഞ്ഞിരിക്കുന്നതിനര്‍ത്ഥം ഇതില്‍ നിന്നു് താങ്കള്‍ക്ക് മൂല്യമുള്ളതും കൃത്യവുമായ വിവരങ്ങള്‍ ലഭിക്കുകയില്ല എന്നല്ല; മറിച്ച് താങ്കള്‍ക്കാവശ്യമായ വിവരങ്ങളത്രയും ഇവിടെ നിന്ന് ലഭിക്കാനുമിടയുണ്ട്. എന്നിരുന്നാലും ഈ സി.ഡി.യുടെ പിന്നില്‍ പ്രവര്‍ത്തിച്ച വിക്കിഗ്രന്ഥശാല സമൂഹം ഈ സിഡിയിലുള്ള വിവരങ്ങളുടെ യാതൊരു ഗുണമേന്മാ ഉത്തരവാദിത്തവും വഹിക്കുന്നതല്ല. ഈ സി.ഡി.യിലെ വിവരങ്ങള്‍ താങ്കള്‍ക്ക് ഉപയോഗപ്പെടുന്നുണ്ടെങ്കില്‍ നല്ലത്, ഇല്ലെങ്കില്‍ അതിനു് ആരും ഉത്തരവാദികളല്ല. മറ്റ് സമാന സംരംഭങ്ങളും ഇതേപോലുള്ള നിരാകരണങ്ങള്‍ നല്‍കുന്നുണ്ടെന്നു് ശ്രദ്ധിക്കുക.

വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കം നിരന്തരം തിരുത്തലുകകള്‍ക്ക് വിധേയമാകുന്നതാണു്. അതിനാല്‍ സി.ഡി.യിലെ അതേ വിവരങ്ങള്‍ തന്നെ വിക്കിഗ്രന്ഥശാലയിലും കിട്ടുമെന്നു് കരുതരുത്. ഗ്രന്ഥശാലയില്‍ ലഭ്യമായ അതേ വിവരങ്ങളായിരിക്കണം ഈ സി.ഡി.യില്‍ ലഭ്യമായിട്ടുള്ളതു് എന്നും ഇല്ല.

ഔദ്യോഗിക സഹവര്‍ത്തിത സംശോധനം നടന്നിട്ടില്ല

ഈ സിഡിയിലേക്ക് വിക്കിഗ്രന്ഥശാലയില്‍ നിന്നു് കൃതികള്‍ തിരഞ്ഞെടുക്കാനും, വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളെ ആശ്രയിക്കാനും ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. വിക്കിഗ്രന്ഥശാലയില്‍ അത് തിരുത്തുന്നവരുടെ സജീവമായ സമൂഹം വിവിധമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പുതിയതോ മാറ്റംവന്നതോ ആയ ഉള്ളടക്കത്തെ സാദ്ധ്യമായത്രയും പരിശോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിക്കിഗ്രന്ഥശാലയോ ഈ സി.ഡി.യിലെ കൃതികളോ ഒരു ഏകീകൃത സഹവര്‍ത്തിത സംശോധനത്തിനു പാത്രമായിട്ടില്ല; തെറ്റുകളെ അഭിമുഖീകരിക്കുന്ന വായനക്കാര്‍ തന്നെ അവ തിരുത്തുകയോ ലളിതമായി സംശോധനം ചെയ്യുകയോ ആണ് ചെയ്തിട്ടുണ്ടാവുക, അപ്രകാരം ചെയ്യണം എന്നതിന് അവര്‍ക്ക് നിയമപരമായി യാതൊരു ബാദ്ധ്യതയുമില്ല, അതുകൊണ്ട് ഈ സി.ഡി.യില്‍ ലഭ്യമായ വിവരങ്ങളൊന്നും പ്രത്യേക ഉപയോഗത്തിനു യോഗ്യമെന്നോ, മറ്റെന്തിനെങ്കിലുമോ ഉള്ള യാതൊരു ഗുണമേന്മ ഉത്തരവാദിത്തവും ഉള്‍ക്കൊള്ളുന്നില്ല.

ഈ സി.ഡി.യിലെ കൃത്യമല്ലാത്തതോ തെറ്റോ ആയ വിവരങ്ങള്‍, താങ്കള്‍ ഉപയോഗിക്കുന്നതു മൂലമുണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഇതിനാവശ്യമായ സേവനങ്ങള്‍ ചെയ്തുതന്നവരോ, സാമ്പത്തികബാദ്ധ്യത വഹിക്കുന്നവരോ, വിക്കിഗ്രന്ഥശാലയിലെ കാര്യനിര്‍വാഹകരോ, ലേഖനങ്ങളില്‍ തിരുത്തലുകള്‍ നടത്തിയവരോ, സി.ഡി.യിലെ ലേഖനങ്ങള്‍ തിരഞ്ഞെടുത്തവരോ, വിക്കിഗ്രന്ഥശാലയുമായോ ഈ സി.ഡി.യുമായോ ഏതെങ്കിലും ബന്ധപ്പെട്ട ആരെങ്കിലുമോ, വിക്കിമീഡിയ ഫൗണ്ടേഷനോ ബാദ്ധ്യസ്ഥരല്ല. യാതൊരു കരാറുമില്ലാതെ, പരിമിതമായ അനുവാദം മാത്രമാണ് നല്‍കുന്നത്

ഇവിടെ നല്‍കുന്ന വിവരങ്ങള്‍ താങ്കള്‍ക്ക് സ്വതന്ത്രവും സൗജന്യവുമായി ഉപയോഗിക്കാനുള്ള അനുവാദം മാത്രമാണുള്ളതെന്ന് ദയവായി മനസ്സിലാക്കുക, ഈ സി.ഡി.യുടെ സ്രഷ്ടാക്കളുമായോ, വിക്കിഗ്രന്ഥശാലയിലെ ഓരോ സ്വതന്ത്ര സംഭാവകരുമായോ, അതിലെ കാര്യനിര്‍വാഹകരുമായോ, സി.ഡി.യിലേയ്ക്ക് കൃതികള്‍ തിരഞ്ഞെടുത്തവരുമായോ, ഈ പദ്ധതിയുമായി ബന്ധപ്പെട്ട മറ്റാരെങ്കിലുമായോ താങ്കള്‍ക്ക് നേരിട്ട് അവകാശപ്പെടാവുന്ന യാതൊരുവിധ ഉഭയകക്ഷി സമ്മതമോ കരാറോ ഇല്ല. ഈ സി.ഡി.യില്‍ നല്‍കുന്ന എന്തു വിവരങ്ങളും പകര്‍ത്താനുള്ള പരിമിതമായ അനുവാദം മാത്രമാണ് താങ്കള്‍ക്ക് പ്രദാനം ചെയ്തിട്ടുള്ളത്; അത് വിക്കിഗ്രന്ഥശാലയുമായോ, ഈ സി.ഡി.യുടെ സ്രഷ്ടാക്കളുമായോ, അതില്‍ അംഗമായവരുമായോ, അതിന്റെ നടത്തിപ്പുകാരുമായോ, മറ്റ് ഉപയോക്താക്കളുമായോ യാതൊരു വിധ കരാറോ, പ്രത്യേക കരാറോ സൃഷ്ടിക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യുന്നില്ല.

ഇതിലുള്‍ക്കൊള്ളുന്ന വിവരങ്ങളെ ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷന്‍ ഷെയര്‍-എലൈക് 3.0 അണ്‍പോര്‍ട്ടട് അനുവാദപത്രം (Creative Commons Attribution-Sharealike 3.0 Unported License - CC-BY-SA) പ്രകാരമോ ഗ്നു ഫ്രീ ഡോക്യുമെന്റേഷന്‍ അനുവാദപത്രം (GNU Free Documentation License - GFDL) പ്രകാരമോ താങ്കള്‍ക്ക് ഉപയോഗിക്കാനുള്ള അനുവാദം നല്‍കുന്നു എന്നതില്‍ ഉപരിയായി യാതൊരു ഉഭയകക്ഷി സമ്മതമോ സഖ്യമോ നിലനില്‍പ്പില്ല. അനുവാദപത്രങ്ങളുടെ സാധുവായ രൂപത്തിന് അവയുടെ യഥാര്‍ത്ഥ ഇംഗ്ലീഷ് പതിപ്പ് കാണുക.

വ്യാപാരമുദ്രകള്‍

ഈ സി.ഡി.യിലെ ലേഖനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന വ്യാപാരമുദ്രകളോ, സേവനമുദ്രകളോ, ഔദ്യോഗിക മുദ്രകളോ, ഒരു സംഘത്തിന്റെ ഉടമസ്ഥതയിലുള്ള മുദ്രകളോ, രൂപകല്പനയോ അവയവയുടെ അതാത് ഉടമസ്ഥരുടെ സ്വന്തമാണ്. ഈ സി.ഡി.യിലെ ലേഖനങ്ങള്‍ ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷന്‍ ഷെയര്‍-എലൈക് 3.0 അണ്‍പോര്‍ട്ടഡ് അനുവാദപത്രം അല്ലെങ്കില്‍ ഗ്നു ഫ്രീ ഡോക്യുമെന്റേഷന്‍ അനുവാദപത്രം പ്രകാരം ഉപയോഗിക്കാം എന്നതു കൊണ്ട് മേല്‍പ്പറഞ്ഞ മുദ്രകള്‍ താങ്കള്‍ക്ക് അതേ അനുമതിയില്‍ ഉപയോഗിക്കാമെന്ന് കരുതരുത്. ഈ സി.ഡി.യുടെ സ്രഷ്ടാക്കള്‍ അതിനാവശ്യമായ യാതൊരു കരാറും മുദ്രകളുടെ ഉടമസ്ഥരുമായി ഉണ്ടാക്കിയിട്ടില്ലാത്തതിനാല്‍ അത്തരത്തിലുള്ള യാതൊരു അവകാശവും താങ്കള്‍ക്ക് നല്‍കാന്‍ കഴിയില്ല. അവയോ, അതുപോലുള്ള മറ്റിനങ്ങളോ താങ്കള്‍ ഉപയോഗിക്കുന്നത് താങ്കളുടെ സ്വന്തം ഉത്തരവാദിത്തത്തിലും ബാദ്ധ്യതയിലുമാണ്.

വ്യക്തിഗത അവകാശങ്ങള്‍

ഈ സി.ഡി.യുടെ ഉള്ളടക്കം ഇപ്പോള്‍ ജീവിച്ചിരിക്കുന്നതോ സമീപകാലത്ത് മരിച്ചുപോയതോ ആയ വ്യക്തിയെ മനസ്സിലാക്കിയെടുക്കാന്‍ ശേഷിയുള്ളതായിരിക്കാം. ജീവിച്ചിരിക്കുന്നതോ സമീപകാലത്ത് മരിച്ചുപോയതോ ആയ വ്യക്തിയുടെ ചിത്രങ്ങളുടെ ഉപയോഗം, അവയുടെ പകര്‍പ്പവകാശത്തില്‍ നിന്നും വ്യത്യസ്തമായി ചില പ്രദേശങ്ങളില്‍ വ്യക്തിഗത അവകാശങ്ങളില്‍ പെടുത്തി നിയമപരമായി പരിമിതപ്പെടുത്തിയിരിക്കുന്നതാണ്. അത്തരത്തിലുള്ള ഉള്ളടക്കം ഉപയോഗിക്കുന്നതിനു മുമ്പ്, താങ്കള്‍ ആഗ്രഹിക്കുന്ന ഉപയോഗം വ്യക്തിപരമായ അവകാശങ്ങളെ നിയമപരമായി ഖണ്ഡിക്കുന്നതല്ലെന്ന് ദയവായി ഉറപ്പ് വരുത്തുക. മറ്റാരുടെയെങ്കിലും വ്യക്തിഗത അവകാശങ്ങള്‍ ലംഘിക്കാതിരിക്കുക എന്നതു്‌ താങ്കളുടെ ബാദ്ധ്യതയാണു്‌.

വിദഗ്ദ്ധോപദേശമല്ല

താങ്കള്‍ക്ക് ഒരു പ്രത്യേക വിഷയത്തില്‍ ഉപദേശം ലഭിക്കണമെങ്കില്‍ (ഉദാഹരണത്തിന്, വൈദ്യശാസ്ത്രപരമോ, നിയമപരമോ, സാമ്പത്തികവിഷയത്തിലുള്ളതോ, അല്ലെങ്കില്‍ അടിയന്തരഘട്ടത്തില്‍ പ്രവര്‍ത്തിക്കാനുള്ളതോ ആയ വിദഗ്ദ്ധോപദേശങ്ങള്‍) അക്കാര്യത്തില്‍ വിവരമുള്ളയാളും അപ്രകാരം പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളതുമായ ഒരു വിദഗ്ദ്ധവ്യക്തിയെ ദയവായി സമീപിക്കുക. ഈ സി.ഡി.യിലെ വിവരങ്ങള്‍ വിദഗ്ദ്ധരുടെ ഉപദേശമായി കരുതി പ്രവര്‍ത്തിക്കുന്നത് താങ്കള്‍ക്ക് ദോഷം ചെയ്തേക്കാം. താങ്കള്‍ കൈക്കൊള്ളുന്ന അത്തരം പ്രവൃത്തികള്‍ക്ക് ഈ സി.ഡി.യുമായി ബന്ധപ്പെട്ട ആരും ബാദ്ധ്യസ്ഥരായിരിക്കില്ല.

വിക്കിമീഡിയ ഫൗണ്ടേഷനും ഈ സി.ഡി.യും തമ്മില്‍ നേരിട്ട് ബന്ധമില്ല

അമേരിക്കന്‍ ഐക്യനാടുകള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്‍ എന്ന ലാഭേച്ഛാരഹിത സംഘടനയുടെ സെ‌ര്‍വറിലാണ് വിക്കിഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നത്. അത്തരം സെര്‍വറില്‍ മലയാളത്തിലുള്ള വിവരങ്ങളുടെ ഒരു ഭാഗം എടുത്താണ് ഈ സി.ഡി. സൃഷ്ടിച്ചിട്ടുള്ളത് എന്നതൊഴിച്ചാല്‍ വിക്കിമീഡിയ ഫൗണ്ടേഷനും ഈ സി.ഡി.യും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഇത്തരം ഒരു സി.ഡി. നിര്‍മ്മിക്കുന്നു എന്നതു തന്നെ വിക്കിമീഡിയ ഫൗണ്ടേഷനു അറിവൊന്നുമില്ലാതിരിക്കുകയോ, പരിമിതമായ അറിവു മാത്രമുണ്ടായിരിക്കുകയോ ആകാം. അതുകൊണ്ട് ഈ സി.ഡി.യിലെ വിവരങ്ങള്‍ക്ക് വിക്കിമീഡിയ ഫൗണ്ടേഷന്‍ യാതൊരു വിധത്തിലും ബാദ്ധ്യസ്ഥരായിരിക്കില്ല.

പദസൂചിക